Movies

കണ്ണൂര്‍ സ്‌ക്വാഡ് 2 അടുത്ത വര്‍ഷം

കൊച്ചി: മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടാം ഭാഗം വരുന്നു. റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ച കൊഴുക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഈ ചിത്രം അവസാനിക്കുമ്പോള്‍ തന്നെ ഇതിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റോബി വര്‍ഗീസ് വ്യക്തമാക്കുന്നത്.

2023ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ചേക്കേറിയ പടം. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തില്‍ ജോര്‍ജ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു മമ്മൂട്ടിയുടേത്. തൃക്കരിപ്പൂരിലെ വ്യവസായിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളി സംഘത്തെ തേടി പോകുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍. കുറ്റാന്വേഷണ മികവിലൂടെ ഇവര്‍ കൊലയാളിയെ കണ്ടെത്തുന്നതാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ.

മമ്മൂട്ടിയ്ക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, കിഷോര്‍, വിജയരാഘവന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് ഐപിഎസ് രൂപീകരിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് 32 കോടിയോളം രൂപ മുടക്കി ചിത്രം നിര്‍മ്മിച്ചത്. വന്‍ ബോക്‌സ് ഓഫീസ് വിജയമായി മാറിയ സിനിമ 105 കോടിയാണ് തിയറ്ററില്‍നിന്നും വാരിയത്.

The post കണ്ണൂര്‍ സ്‌ക്വാഡ് 2 അടുത്ത വര്‍ഷം appeared first on Metro Journal Online.

See also  മഹേഷ് ബാബുവിനെ നായകനാക്കി 1,000 കോടി മുതല്‍മുടക്കില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു

Related Articles

Back to top button