Movies

കമന്റ് ബോക്‌സ് തുറന്ന് പുതിയ പിക് ഇട്ട് കാവ്യ മാധാവന്‍; പൊങ്കാലക്കാർ കുറഞ്ഞു; “കോഴികൾ” കൂടി

ഇനി കാവ്യാ മാധാവന് ഇന്‍സ്റ്റഗ്രാമില്‍ ധൈര്യമായി പോസ്റ്റിടാം. കമന്റ് ബോക്‌സ് ഓപ്പണാക്കി തന്നെ പോസ്റ്റിടാം. ഏതാനും മണിക്കൂര്‍ മുമ്പ് കാവ്യയിട്ട തന്റെ ഫോട്ടോക്ക് പൊങ്കാലയില്ലാത്ത കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ദിലീപുമായി ചേര്‍ന്നുള്ള പിക് കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു കാവ്യ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ ഫാഷന്‍ കമ്പനിയായ ലക്ഷ്യയെ കൊളാബ് ചെയ്ത് കാവ്യയിട്ട പുതിയ പോസ്റ്റിന് പോസിറ്റീവ് കമന്റുകളാണ് വന്നത്. ഇതിലും കൂടുതല്‍ സ്ലിം ആകേണ്ട കാവ്യ ചേച്ചിയെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുമ്പോള്‍ നിങ്ങള്‍ ധൈര്യമായി സ്ലിം ആയിക്കോയെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.

അതേസമയം, കമന്റ് ബോക്‌സില്‍ ട്രോളര്‍മാര്‍ വന്നില്ലെങ്കിലും ആവശ്യത്തിന് കോഴികള്‍ വന്നിട്ടുണ്ട്. സുന്ദരികുട്ടി, കാവ്യ കുട്ടിയെന്നൊക്കെ പറഞ്ഞ് കോഴിത്തരങ്ങള്‍ വിളമ്പുന്നുണ്ട് മറ്റൊരു കൂട്ടം ആരാധകര്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോഗരിതം പുസ്തകത്തില്‍ കാവ്യയുടെ ചിത്രം വെച്ച് പോപ്പുലറായ കാര്യം പറയുന്ന മറ്റൊരു ആരാധകനുമുണ്ട്.

ദിലീപ്, മഞ്ജു വാര്യര്‍, ഭാവന എന്നിവരെ ചേര്‍ത്ത് കാവ്യയുടെ പിക്കിന് താഴെ വ്യാപകമായി മോശം കമന്റുകളും ട്രോളുകളും വരാറുണ്ടായിരുന്നു. മഞ്ജുവിനെ ചതിച്ചവള്‍, ഭാവനയുടെ ശാപം കിട്ടിയവള്‍ എന്നിങ്ങനെയാണ് കാവ്യയെ ട്രോളാനും പൊങ്കാലയിടാനും ഒരുകൂട്ടം ആരാധകര്‍ ഉപയോഗിക്കാറുള്ള പദങ്ങള്‍.

See also  സൂര്യ45 ൽ മലയാളി സാന്നിധ്യം; കേന്ദ്ര കഥാപാത്രങ്ങളിൽ ഇന്ദ്രൻസും സ്വാസികയും: നായിക തൃഷ

Related Articles

Back to top button