ഷീ ഡിക്ലയേഴ്‌സ് വാർ; വിവാദങ്ങൾക്കിടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുമായി നയൻതാര

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് നയൻതാര. ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധേയമാകുന്നത്. ഷീ ഡിക്ലയേഴ്‌സ് വാർ എന്നാണ് ചിത്രത്തിന്റെ പേര്
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവരും. കടുംചുവപ്പ് നിറത്തിലുള്ള സാരി ധരിച്ച് ഒരു കൈയിൽ കത്തിയും മറുകൈയിൽ വടിയും പിടിച്ച് ജനക്കൂട്ടത്തിന് നേരെ നയൻതാരയുടെ കഥാപാത്രം നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്
ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിൽ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നയൻതാരക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി നയൻതാര ധനുഷിനെ അതിരൂക്ഷമായി വിമർശിച്ച് മൂന്ന് പേജുള്ള തുറന്ന കത്ത് പുറത്തുവിട്ടിരുന്നു.
The post ഷീ ഡിക്ലയേഴ്‌സ് വാർ; വിവാദങ്ങൾക്കിടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുമായി നയൻതാര appeared first on Metro Journal Online.