Kerala

നാല് ഫുട്‌ബോൾ സ്‌റ്റേഡിയത്തേക്കാൾ വലിപ്പം; ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തി. കപ്പലിലെ ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകാര സ്വദേശി വില്ലി ആന്റണിയാണ്. എം എസ് സി ഐറിന എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം

ചൈന, കൊറിയ, സിംഗപ്പൂർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്തേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വില്ലി ആന്റണി പറഞ്ഞു

നാല് ഫുട്‌ബോൾ സ്‌റ്റേഡിയത്തേക്കാൾ വലിപ്പമുണ്ട് കപ്പലിന്. 399 മീറ്റർ നീളവും 61.6 മീറ്റർ വീതിയുമുണ്ട്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേക്ക് സ്വീകരിച്ചത്.

The post നാല് ഫുട്‌ബോൾ സ്‌റ്റേഡിയത്തേക്കാൾ വലിപ്പം; ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത് appeared first on Metro Journal Online.

See also  ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Related Articles

Back to top button