Kerala

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യനിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചക്കുള്ളിൽ ഫലപ്രഖ്യാപനം നടത്തും.

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും. രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെയുള്ള തീയതികളിൽ നടക്കും.

The post ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഡിഎൻഎ പരിശോധനയിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞു

Related Articles

Back to top button