Kerala

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു; അധ്യാപകർക്കെതിരെ വിദ്യാർഥികൾ

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനിജോ(19) എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. പരുക്കേറ്റ അബിനിജോയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരുക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദ്യാർഥി ആശുപത്രി വിട്ടു. സീനിയർ വിദ്യാർഥികളുമായുള്ള തർക്കത്തിനിടെയാണ് കുത്തേറ്റത്. അബിനിജോയുടെ കൈയ്ക്കാണ് കുത്തേറ്റത്. അതേസമയം പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കുന്നതിൽ അധ്യാപകർ അലംഭാവം കാണിച്ചെന്ന് സഹപാഠികൾ ആരോപിച്ചു.

 കുത്തേറ്റ് ഒന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിന് മുമ്പ് പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു.
 

See also  നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടി നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

Related Articles

Back to top button