National

കാശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണികൂറുകൾക്ക് ശേഷമാണ് അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു. ഏത് സംഘടനയിൽപെട്ടവരാണ് തീവ്രവാദികൾക്ക് എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചു.

അതേസമയം ജമ്മു കാശ്മീരിലെ ബുദ്ഗമിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. യുപി സ്വദേശികളായ രണ്ട് പേർക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കാശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു appeared first on Metro Journal Online.

See also  അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ, ഭാര്യക്ക് ഏഴ് വർഷം

Related Articles

Back to top button