National

ഉത്തർപ്രദേശിലെ നോയ്ഡയിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ നോയ്ഡയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

21 വയസായിരുന്നു. നോയ്ഡ സെക്ടർ 20ലെ താമസ സ്ഥലത്താണ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ബിന്റുവിന്റെ അമ്മ മേഴ്‌സി നോയ്ഡയിൽ ഒരു കമ്പനി ജീവനക്കാരിയാണ്. സഹോദരി നഴ്‌സിംഗ് വിദ്യാർഥിനിയാണ്. സംസ്‌കാരം നാളെ നോയ്ഡയിൽ നടക്കും.

See also  ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സവിശേഷ അധികാരമുപയോഗിച്ച് രാഷ്ട്രപതി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ

Related Articles

Back to top button