National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ കരട് തയ്യാറായി; സർവകക്ഷി യോഗം വിളിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബില്ലിന്റെ കരട് തയ്യാറായി. നാളെ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്ക് വെക്കുന്ന കരട് ബില്ലിൽ ചർച്ചക്കായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി നൽകിയ റിപ്പോർട്ട് നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്ന സൂചനയുമുണ്ട്. വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം കേൾക്കും

2029ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രാവർത്തികമാക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. അങ്ങനെയെങ്കിൽ അതിന് ഇടയിൽ നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരും. നാല് വർഷം മൂന്ന് വർഷം, രണ്ട് വർഷം എന്നിങ്ങനെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടും.

The post ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ കരട് തയ്യാറായി; സർവകക്ഷി യോഗം വിളിക്കാൻ കേന്ദ്രം appeared first on Metro Journal Online.

See also  വൈറലാകാന്‍ ലേബര്‍ റൂമില്‍ കയറി ഭാര്യയുടെ പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു; വ്‌ളോഗര്‍ ഇര്‍ഫാനെതിരെ കേസ്

Related Articles

Back to top button