Kerala

മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിൽ 57കാരൻ സഹോദരനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ  വർഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. വർഗീസിന്റെ ജേഷ്ഠൻ രാജു (57) വാണ് പ്രതി.

ഇന്നലെ അർധരാത്രിയാണ് വർഗീസിനെ രാജു കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജുവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലെത്തിയ രാജു വർഗീസിനെ കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ മറ്റു പ്രശ്നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. 

മദ്യപിച്ചെത്തിയാൽ രാജു കലഹമുണ്ടാക്കുക പതിവാണെന്നും ഇതാണ് കൊലപാതകത്തിൽ എത്തിയത് എന്നുമാണ് പോലീസ് പറയുന്നത്. രാജുവിന്റെയും വർഗീസിന്റെയും കുടുംബം ഒന്നിച്ചാണ് താമസിച്ചിരുന്നത്.
 

See also  താന്‍ മതസ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല; ജനങ്ങള്‍ പ്രതികരിച്ചതിന് പിന്നില്‍ താനല്ല: മനാഫ്

Related Articles

Back to top button