World
കാനഡയിൽ ബസ് സ്‌റ്റോപ്പിൽ നിൽക്കവെ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റ് കൊല്ലപ്പെട്ടു

കാനഡയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റ് കൊല്ലപ്പെട്ടു. 21കാരിയായ ഹർസിമ്രത് രൺധാവയാണ് മരിച്ചത്. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഹർസിമ്രതിന് നേരെ കാറിൽ എത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.
പരുക്കേറ്റ പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ ഹർസിമ്രതിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹർസിമ്രതിന്റെ നെഞ്ചിലാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ ഇരു വാഹനങ്ങളും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കനേഡിയൻ പോലീസ് അറിയിച്ചു.
The post കാനഡയിൽ ബസ് സ്‌റ്റോപ്പിൽ നിൽക്കവെ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റ് കൊല്ലപ്പെട്ടു appeared first on Metro Journal Online.