Local

ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

അരീക്കോട് : ജനുവരി 25 മുതൽ 29 വരെ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഇന്റർസോൺ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അരീക്കോട് പാലോത്ത് ഇൻറർനാഷണൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജൗഹർ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, മുസ്ഫർ റഷാദ് മമ്പാട്, നുഹ്മാൻ കടന്നമണ്ണ, ഇല്യാസ് മോങ്ങം, ഡോ. ഉസാമ, ജുനൈസ് മുണ്ടേരി, സമീർ പന്തലിങ്ങൽ, അമീനുള്ള എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ കീഴുപറമ്പ് മണ്ഡലം ജേതാക്കളായി. എടവണ്ണ മണ്ഡലം രണ്ടാം സ്ഥാനം നേടി.

See also  സുന്നി വിദ്യാഭ്യാസ ബോർഡ് ഇഹ്തിറാം അവാർഡ് നേടിയ മുഅല്ലിംകളെ ആദരിച്ചു

Related Articles

Back to top button