Kerala

‘തക്കുടു’ ഭാഗ്യ ചിഹ്നം; സ്‌കൂള്‍ കായിക മേള നവംബര്‍ നാല് മുതല്‍

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം ജില്ലയിലെ 17 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടന വേദിയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെത്തും. തക്കുടു എന്ന പേരില്‍ അണ്ണാറക്കണ്ണനാണ് ഭാഗ്യ ചിഹ്നം. മേളയില്‍ 24,000 താരങ്ങള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി നല്‍കും.

രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.കായികമേള സ്‌കൂള്‍ ഒളിംപിക്സ് എന്ന് പേര് മാറ്റാനായി ഒളിംപിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ നിയമ പ്രശ്നം വരാതിരിക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു.

The post ‘തക്കുടു’ ഭാഗ്യ ചിഹ്നം; സ്‌കൂള്‍ കായിക മേള നവംബര്‍ നാല് മുതല്‍ appeared first on Metro Journal Online.

See also  എയ്ഞ്ചലിന്റെ പതിവ് രാത്രിയാത്രയെ ചൊല്ലി തർക്കം; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകം

Related Articles

Back to top button