Kerala

എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടു; യുഡിഎഫിന്റെ ഭാഗമാകുന്നതിൽ സന്തോഷം: സികെ ജാനു

യുഡിഎഫിന്റെ ഭാഗമാകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ സന്തോഷത്തിലാണെന്ന് സി കെ ജാനു. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് ആണ്. എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടു. സീറ്റ് ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നും സികെ ജാനു പറഞ്ഞു

സികെ ജാനുവിനെയും പിവി അൻവറിനെയും യുഡിഎഫിൽ എടുക്കാൻ നേരത്തെ തീരുമാനമായിരുന്നു. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാനാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ ധാരണയായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചത് വിലയിരുത്തിയാണ് തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെയാണ് ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കുന്നത്.
 

See also  ന്യൂനമർദം ശക്തിപ്രാപിച്ചു: ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button