Kerala

തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

ആലപ്പുഴ തുറവൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തിൽ മകൻ ഗിരീഷ് പോലീസ് കസ്റ്റഡിയിലാണ്. 

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകൾ ആ ഭാഗത്ത് വെച്ചു.

സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാൾ അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ട് നാട്ടുകാർക്ക് ഇതൊരു കൊലപാതകമായിരുന്നോ എന്ന് സംശയം തോന്നുകയായിരുന്നു. രാധയുടെ മൃതദേഹം പോലീസ് ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.

See also  വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

Related Articles

Back to top button