National

സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎൽ

യുപിഎ സർക്കാരിന്റെ കാലത്ത് 2008ൽ സോണിയ ഗാന്ധിക്ക് ലഭിച്ച ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി. ഇതുസംബന്ധിച്ച് പിഎംഎംഎൽ അംഗം റിസ്വാൻ ഖാദ്രി രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

സോണിയ ഗാന്ധിയുടെ കൈവശമുള്ള കത്തുകൾ തിരികെ നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോ കോപ്പികളോ ഡിജിറ്റൽ പകർപ്പുകളോ ലഭ്യമാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർഥന നടത്തിയിരുന്നു. പിന്നാലെയാണ് രാഹുലിനും കത്തയച്ചിരിക്കുന്നത്.

1971ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി(ഇപ്പോൾ പിഎംഎംഎൽ)യിൽ നെഹ്‌റു തന്നെയാണ് ഈ കത്തുകൾ ഏൽപ്പിച്ചത്. 2008ൽ 51 പെട്ടികളിലാക്കി ഇത് സോണിയ ഗാന്ധിക്ക് നൽകി.

The post സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎൽ appeared first on Metro Journal Online.

See also  പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്

Related Articles

Back to top button