Kerala

സരിൻ ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരൻ, ഉത്തമനായ സ്ഥാനാർഥി: ഇപി ജയരാജൻ

പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിനെ പുകഴ്ത്തി ഇപി ജയരാജൻ. സരിൻ പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണ്. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവെച്ചെന്നും ഇപി പറഞ്ഞു. നേരത്തെ ഇപിയുടെ ആത്മകഥയിൽ സരിനെതിരായ പരാമർശമുണ്ടെന്ന് വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തുവന്നത്

സരിൻ കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിഎസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത്. എന്നാൽ ഇടതുപക്ഷ മനസ് ആയിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്

അദ്ദേഹം വിശ്വസിച്ച കോൺഗ്രസ് പാർട്ടി വർഗീയ ശക്തികളുമായി കൂട്ടുചേർന്നു. വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. അങ്ങനെയാണ് അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തോട് വിയോജിച്ചത്. ഈ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ, ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കിയെന്നും ഇപി പറഞ്ഞു

The post സരിൻ ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരൻ, ഉത്തമനായ സ്ഥാനാർഥി: ഇപി ജയരാജൻ appeared first on Metro Journal Online.

See also  അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ വിധി

Related Articles

Back to top button