National

തമിഴ്‌നാട്ടിൽ പശുവിനെ പുല്ല് തീറ്റിക്കാൻ പോയ യുവതിയെ പുലി കടിച്ചുകൊന്നു

തമിഴ്‌നാട്ടിലെ ദുർഗം ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയ അഞ്ജലി എന്ന 22കാരിയെയാണ് പുലി കൊന്നത്.

പുലി യുവതിയെയും കടിച്ചു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്

അഞ്ജലിയുടെ കഴുത്തിനാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവർ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു.

See also  പഹൽഗാം ഭീകരാക്രമണം: പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിക്കരുത്, മാർഗനിർദേശവുമായി എഐസിസി

Related Articles

Back to top button