Kerala

കടവന്ത്രയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കടവന്ത്രയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പിറവം സ്വദേശി ജോസഫിനെതിരെയാണ് ആക്രമണം നടന്നത്. 

സംഭവത്തിൽ പ്രതി ആന്റപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണ്. ജോസഫിന്റെ പണം ആന്റപ്പൻ മോഷ്ടിച്ചിരുന്നു. 

ഇത് ജോസഫ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകശ്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റപ്പനെ ചോദ്യം ചെയ്തുവരികയാണ്.
 

See also  ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button