National

യുപി പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപി, പഞ്ചാബ് പോലീസ് സംയുക്തമായാണ് ഓപരേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്

ഗുർവീന്ദർ സിംഗ്(25), വിരേന്ദർ സിംഗ്(23), ജസൻപ്രീത് സിംഗ്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ കൂടിയാണിവർ. തീവ്രവാദികൾ പിലിബിത്തിൽ ഒളിച്ചിരിക്കുന്നതായി പഞ്ചാബ് പോലീസാണ് യുപി പോലീസിന് വിവരം കൈമാറിയത്

തെരച്ചിലിനിടെ ഭീകരർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസിന് നേർക്ക് ഇവർ വെടിയുതിർത്തു. രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. ഭീകരരിൽ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

See also  കൊവിഡ് ബൈ പറഞ്ഞു; ക്ഷയം തിരിച്ചെത്തി: 25 മുതല്‍ 28 ശതമാനം രോഗികളും ഇന്ത്യയില്‍

Related Articles

Back to top button