National

ആര്‍ത്തവം: വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു

കോയമ്പത്തൂര്‍: ആര്‍ത്തവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിച്ചതായി പരാതി. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പരാതി.

കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരാണ് വിവേചനം കാട്ടിയത്. ഏപ്രില്‍ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു.

പെണ്‍കുട്ടിയുടെ അമ്മ വിദ്യാഭാസ വകുപ്പിന് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭാസ മന്ത്രി അന്‍പില്‍ മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

See also  ഭീകരരെ ചെറുക്കാനായി ജമ്മുവിൽ എൻ എസ് ജി കമാൻഡോസിനെ സ്ഥിരമായി വിന്യസിച്ചേക്കും

Related Articles

Back to top button