National

ആരോഗ്യനില മോശമായി; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ(52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ കാംബ്ലിയെ പ്രവേശിപ്പിച്ചത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണയിലാണെന്നും കാംബ്ലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗവാസ്‌കർ തുടങ്ങിയവർ കാംബ്ലിക്ക് ചികിത്സാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സച്ചിൻ തെൻഡുൽക്കറുടെ സഹായത്തോടെ കാംബ്ലി 2013ൽ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു

ഒമ്പത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ രണ്ട് ഇരട്ട സെഞ്ച്വറി അടക്കം 4 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

See also  കൂടരഞ്ഞിയിൽ പുലിയിറങ്ങി

Related Articles

Back to top button