National

ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

ബി ജെ പിയുമായി ശക്തമായ മത്സരം നടക്കുന്ന ഡല്‍ഹിയിയില്‍ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായയാണ് പ്രഖ്യാപനം.

തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം ഉറപ്പാക്കുമെന്നും രാജേന്ദ്ര നഗര്‍ എന്ന പ്രദേശത്ത് ഇതിനകം തന്നെ ഈ സംരംഭം നടപ്പിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഇന്ന് മുതല്‍ രാജേന്ദ്ര നഗറിലെ ഒരു കോളനിയില്‍ 24 മണിക്കൂറും ജലവിതരണം ആരംഭിക്കുന്നു. താമസിയാതെ, ഇത് മുഴുവന്‍ നഗരത്തിലും ലഭ്യമാകും’, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ആരംഭിച്ച ക്ഷേമ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം.

60 വയസിന് മുകളിലുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ ഏത് ആശുപത്രിയില്‍ (സര്‍ക്കാര്‍, സ്വകാര്യ) പോയാലും, അവരുടെ ചികിത്സയുടെ മുഴുവന്‍ ചിലവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

See also  പഴയ നികുതിവ്യവസ്ഥയിൽ മാറ്റങ്ങൾ; കോർപ്പറേറ്റ് നികുതിയിൽ ഇളവ്: ബജറ്റിലെ പ്രതീക്ഷകൾ

Related Articles

Back to top button