National

ഒരു ഭാര്യ രണ്ട് ഭര്‍ത്താക്കന്മാര്‍; ഉത്തര്‍ പ്രദേശില്‍ വൈറല്‍ കല്യാണം

വ്യത്യസ്തമായ കല്യാണത്തിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഡിയോറയെന്ന നാട്. ചെറുപ്പം മുതലെ കണ്ടുവളര്‍ന്ന രണ്ട് പുരുഷന്മാരെയും ഒഴിവാക്കാനാകാതിരുന്ന യുവതി ഒടുവില്‍ രണ്ട് പേരെയും വരന്മാരായി സ്വീകരിച്ചു. ഇവരുടെ കല്യാണവും കഴിഞ്ഞതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.

ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടൊപ്പം രണ്ട് വരന്മാരോടൊപ്പം യുവതി നില്‍ക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ വിവാഹ ശേഷമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോയില്‍ സിന്ദൂരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി നില്‍ക്കുന്നത്. രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം.
യുവതി ഒരേ സമയം രണ്ട് പുരുഷന്‍മാരെ വിവാഹം കഴിക്കുകയായിരുന്നു. തനിക്ക് രണ്ട് വിവാഹങ്ങളിലായി രണ്ട് താലിയുണ്ടെന്നും രണ്ട് ഭര്‍ത്താക്കന്‍മാരോടൊപ്പം ഒരേ വീട്ടിലാണ് താമസമെന്നും യുവതി പറയുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

The post ഒരു ഭാര്യ രണ്ട് ഭര്‍ത്താക്കന്മാര്‍; ഉത്തര്‍ പ്രദേശില്‍ വൈറല്‍ കല്യാണം appeared first on Metro Journal Online.

See also  മണ്ഡല പുനർ നിർണയ നീക്കം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം

Related Articles

Back to top button