Education

എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം നാളെ. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്നുച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും

നാളെ കലക്ടറേറ്റിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. കാസർകോട്, കണ്ണൂർ കലക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു

നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് കണ്ണൂരിൽ ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും

നവീൻബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അവധി.

 

The post എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ appeared first on Metro Journal Online.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 5

Related Articles

Back to top button