National

13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ

മഹാരാഷ്ട്രയിലെ കല്യാണിൽ വീടിന് മുന്നിൽ കളിക്കുകയായിരുന്ന 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് കല്യാണിലെ കോൽസേവാഡിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണ് കണ്ടെത്തിയത്.

സംഭവത്തിൽ വിശാൽ ഗൗളി(35), മൂന്നാം ഭാര്യ സാക്ഷി ഗൗളി(25), സഹായി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജനുവരി 2 വരെ കസ്റ്റഡിയിൽ വിട്ടു.

പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കല്യാണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

The post 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ appeared first on Metro Journal Online.

See also  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

Related Articles

Back to top button