Education

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

മുംബൈ: സ്വന്തം ഭാര്യയാണെങ്കിൽ പോലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്‍റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഉഭയസമ്മതമുണ്ടെന്ന വാദത്തിനു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയുടെ ഭർത്താവിന് നേരത്തെ കീഴ്ക്കോടതി വിധിച്ച പത്ത് വർഷം കഠിന തടവ് ഹൈക്കോടതി ശരിവച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

പെൺകുട്ടി ഗർഭിണിയായ ശേഷമാണ് യുവാവിനെ വിവാഹം കഴിക്കുന്നത്. ജനിച്ച കുട്ടിയുടെ മാതാപിതാക്കൾ ഇവർ ഇരുവരുമാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.

ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ പെൺകുട്ടി തന്നെയാണ് ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയത്. തന്നെ നിർബന്ധിതമായി ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

The post ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി appeared first on Metro Journal Online.

See also  കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ- കെ.എസ്‌.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 2 പേർക്ക് പരിക്ക്

Related Articles

Back to top button