National

ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം

ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതി മരിച്ചു. അപകടത്തിൽ ഇവരുടെ ഭർത്താവിനും ഡ്രൈവർക്കും പരുക്കേറ്റു. ചണ്ഡീഗഢ്-മണാലി ദേശീപാതയിലാണ് സംഭവം

മുംബൈയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

പ്രിയ എന്ന യുവതിയാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചു. പരുക്കേറ്റ ഭർത്താവിനെയും ടാക്‌സി ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  മുഖ്യമന്ത്രിയുടെ സമൂസ കളവ് പോയി; അന്വേഷണം പ്രഖ്യാപിച്ചത് വിവാദത്തിലായി

Related Articles

Back to top button