World

ഒരുതരത്തിലുമുള്ള ദയ ഇനി ഇസ്രായേലിനോടില്ല, അവരെ പരാജയപ്പെടുത്തും: ആയത്തുല്ല ഖൊമേനി

ഗുരുതരമായ തെറ്റാണ് ഇസ്രായേൽ ചെയ്തതെന്നും അതിന്റെ അനന്തരഫലങ്ങൾ അവരെ നിസഹായരാക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി. അവരോട് ഒരുതരത്തിലുമുള്ള ദയയും കാണിക്കില്ല. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും.

ഇറാൻ ജനതയും രാഷ്ട്രവും സായുധ സേനക്ക് പിന്നിൽ നിലകൊള്ളും. ദൈവം നിശ്ചയിച്ചാൽ സയണിസ്റ്റ് ഭരണകൂടത്തെ ഇറാൻ പരാജയപ്പെടുത്തും. ഇസ്രായേലിന്റെ നടപടികളെ ഇറാൻ നിസാരമായി കാണില്ലെന്നും ഖൊമേനി പറഞ്ഞു. ഇന്ന് പുലർച്ചെ ഇസ്രായേലിൽ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു

കഴിഞ്ഞ ദിവസം ഇറാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്നത്തെ ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേജർ ജനറൽ ഹൊസൈൻ സലാമി, സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗിരി അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.

The post ഒരുതരത്തിലുമുള്ള ദയ ഇനി ഇസ്രായേലിനോടില്ല, അവരെ പരാജയപ്പെടുത്തും: ആയത്തുല്ല ഖൊമേനി appeared first on Metro Journal Online.

See also  ഇറാൻ യു.എൻ. ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരമുള്ള യു.എസ്. ആക്രമണങ്ങളെ തള്ളിപ്പറഞ്ഞു: മേഖലയിൽ സംഘർഷം തുടരുന്നു

Related Articles

Back to top button