National

വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം; ഡൽഹിയിൽ 14 വയസ്സുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു

ഡൽഹി ഷകർപൂരിൽ 14 വയസുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പിരിഞ്ഞുപോകുന്നതിനിടെ സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. ഇഷു ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. ഷകർപൂരിലെ രാജ്കിയ സർവോദയ ബാല വിദ്യാലയ എന്ന സ്‌കൂളിലാണ് സംഭവം

ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സംഭവം. ഇഷുവും മറ്റൊരു വിദ്യാർഥിയായ കൃഷ്ണയും ചേർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണയും മറ്റ് നാല് പേരും ചേർന്ന് സ്‌കൂൾ ഗേറ്റിന് പുറത്തുവെച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു

സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

See also  രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

Related Articles

Back to top button