Kerala

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പു കടിയേൽക്കുകയായിരുന്നു.

തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു. ഒരു ആശാ വർക്കർക്കും ഒരു വിദ്യാർഥിനിക്കും പാമ്പിന്‍റെ കടിയേറ്റു. ആശാ വർക്കറായ വർക്കല ചരുവിള വീട്ടിൽ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില തൃപ്തികരമെന്നു ബന്ധുക്കൾ വ്യക്തമാക്കി.

പോത്തന്‍കോട് സ്വദേശിയായ വിദ്യാർഥിനി വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്

See also  ജാമ്യവ്യവസ്ഥകളിൽ ഇന്ന് വാദം കേൾക്കും

Related Articles

Back to top button