Sports

ടീമില്‍ ഇടം വേണോ എങ്കില്‍ തടി കുറക്കണം; ഷമിക്ക് ബി സി സി ഐയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ തീ പാറും ബോളറായ മുഹമ്മദ് ഷമിക്ക് ടീമില്‍ തിരിച്ചെത്താന്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. തടി കുറക്കാന്‍ താരം തയ്യാറായാല്‍ മാത്രമെ ആസ്‌ത്രേലിയന്‍ പര്യടനത്തിലും തുടര്‍ന്നുള്ള മത്സരങ്ങളിലും ഷമിയെ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി സി സി ഐ വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഷമി പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. വിശ്രമത്തിന് ശേഷം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയിലൂടെയും പിന്നീട് മുഷ്താഖ് അലി ടി20 മത്സരത്തിലൂടെയും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എന്നാല്‍, രഞ്ജിയിലെ പ്രകടനത്തിന് പുറമെ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുഷ്താഖ് അലി കപ്പിലെ പ്രകടനം കൂടി വിലയിരുത്തുമെന്നും ബി സി സി ഐ വ്യക്തമാക്കി

ബിസിസിഐക്കും ഇന്ത്യന്‍ കോച്ചിനും ഷമിയെ ടീമിലെടുക്കാനാവശ്യമായ തൃപ്തി നിലവില്‍ വന്നിട്ടില്ല. അത് വരണമെങ്കില്‍ ഷമിയുടെ ബോഡി ഫിറ്റാകണമെന്നാണ് അവര്‍ പറയുന്നത്. ഇതിനാണ് തടി കുറക്കണമെന്ന അടിയന്തര നിര്‍ദേശം ബോര്‍ഡ് മുന്നോട്ടുവെച്ചത്.

See also  പരുക്ക്; ബുംറയ്ക്ക് ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായേക്കും

Related Articles

Back to top button