National

സംഭൽ ഷാഹി മസ്ജിദ് കേസ്: സർവേ അടക്കമുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി

സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടി ക്രമങ്ങളും സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സർവേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്

ഹിന്ദു സംഘടനകളുടെ ഹർജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദുസംഘടനകളുടെ വാദം

വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു. നവംബർ 24ന് രണ്ടാംഘട്ട സർവേ ദിവസം നടന്ന സംഘർഷത്തിലും പോലീസ് വെടിവെപ്പിലുമായി അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

The post സംഭൽ ഷാഹി മസ്ജിദ് കേസ്: സർവേ അടക്കമുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി appeared first on Metro Journal Online.

See also  മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗീപ്രവേശനം നിയന്ത്രിതം: ലേബർ റൂം, നവജാത ശിശു ഐ.സി.യു പുതുക്കിപ്പണിയുന്നു

Related Articles

Back to top button