കർണാടകയിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കർണാടകയിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മഡിവാളയിലെ ടെക്‌നിക്കൽ സെല്ലിൽ ചിക്കമംഗളൂരു പോലീസിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് ഇവരെ കോടതിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുമ്പാകെയാണ് നക്‌സലുകൾ കീഴടങ്ങിയത്
ചിക്കമംഗളൂരു സ്വദേശി ലത, വയനാട് സ്വദേശി ജിഷ, തമിഴ്‌നാട് സ്വദേശി വസന്ത്, ദക്ഷണ കന്നഡ സ്വദേശി സുന്ദരി കുടലൂർ, വനജാക്ഷി ബലെഹോളൂർ, റായ്ച്ചൂർ സ്വദേശി മാരപ്പെ അരോളി എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റിയത്
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് നക്‌സൽ അനുഭാവികളുടെ നിയന്ത്രണത്തിലാണെന്ന് ബിജെപി ആരോപിച്ചു. കീഴടങ്ങലിനെയും പുനരധിവാസ പാക്കേജിനും ബിജെപി പരിഹസിച്ചു. ഫോറസ്റ്റ് നക്‌സലുകളെ അർബനൻ നക്‌സലുകളാക്കി മാറ്റുന്ന പാക്കേജാണിതെന്നാണ് ബിജെപി പരിഹസിച്ചത്.
The post കർണാടകയിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു appeared first on Metro Journal Online.