National
പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
വീടിനുള്ളിൽ വെടിയേറ്റ നിലയിൽ ഗോഗിയെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണോയെന്ന സംശയമുണ്ട്. വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. 2022ലാണ് ഗോഗി ആംആദ്മി പാർട്ടിയിൽ ചേർന്നത്.
The post പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.