National

കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ ഇനി തെലങ്കാനയിൽ ലഭിക്കില്ല;,വിതരണം നിർത്തുന്നതായി നിർമാതാക്കൾ

തെലങ്കാനയിൽ ഇനി കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു.

എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നൽകാത്തതിനെ തുടർന്നാണ് തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്.

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ബിയർ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

 

See also  ഓപറേഷൻ സിന്ദൂറിൽ നൂറോളം ഭീകരരെ വധിച്ചു; സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി

Related Articles

Back to top button