National

പ്രയാഗ് രാജിൽ മഹാകുംഭമേളക്ക് ഇന്ന് തുടക്കം; 45 ദിവസത്തിനിടെ 40 കോടി തീർഥാടകരെത്തും

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേള ഒരു മാസത്തോളം നീണ്ടുനിൽക്കും. കുംഭമേളക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. കുംഭമേള സമയത്ത് നാൽപത് കോടി തീർഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ് രാജിൽ നടത്തിയിരിക്കുന്നത്. പൗഷ് പൂർണിമ ദിവസം മുതൽ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ചടങ്ങുകൾ. ഇന്ന് മുതൽ ത്രിവേണി സംഗമത്തിലെ സ്‌നാനം ആരംഭിക്കും.

14ന് മകര സംക്രാന്തി ദിനത്തിലും 20ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി 3ന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12ന് മാഘി പൂർണിമ ദിനത്തിലും ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങൾ നടക്കുക. സനാതന ധർമത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷ്യൽ സർവീസുകൾ അടക്കം 13,000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്.

See also  കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും; നികുതി പരിഷ്‌കാരങ്ങൾക്കടക്കം സാധ്യത

Related Articles

Back to top button