National

തമിഴ്‌നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ഒഴിവായത് വലിയ അപകടം

തമിഴ്‌നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി. ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. വിഴുപുറത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല.

വിഴുപ്പുറം യാർഡിനോട് ചേർന്ന് രാവിലെയാണ് സംഭവം. ട്രാക്കിൽ വളവുണ്ടായിരുന്നതിനാൽ ട്രെയിനിന്റെ വേഗതയും കുറവായിരുന്നു. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതും അപകടമൊഴിവാക്കാൻ സാധിച്ചു

അപകടസമയത്ത് അഞ്ഞൂറോളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു.

See also  വഖഫ് ബോര്‍ഡ് ഭൂമി തട്ടിയെടുക്കുന്നു; വഖഫ് ബില്‍ പാസ്സാക്കുന്നതില്‍ നിന്ന് ബി ജെ പിയെ തടയാനാകില്ല

Related Articles

Back to top button