National

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുംബൈ പോലീസ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. മോഷണത്തിനിടെ വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് നടനെയും വീട്ടിലെ പരിചാരികനേയും ആക്രമിച്ചതിന് ശേഷം മോഷ്ട്ടാക്കൾ ഓടി പോയതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങളെയാണ് രൂപീകരിച്ചിട്ടുള്ളത്.

നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു എന്നാൽ താരം ഇപ്പോൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

The post സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു appeared first on Metro Journal Online.

See also  കത്വയില്‍ യുവാക്കളടെ മൃതദേഹം നദിയിൽ; സമാധാനം തകർക്കാനുള്ള ഗൂഢശ്രമം: പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി

Related Articles

Back to top button