Movies

മാര്‍ക്കോ ഓടിടിയില്‍ വിജയിക്കില്ല; ഈ പടം തിയേറ്ററുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയത്

തിയേറ്ററുകളില്‍ തകര്‍പ്പന്‍ ഹിറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്ന മാര്‍ക്കോ എന്ന തന്റെ കരിയറിലേ ഏറ്റവും മികച്ച പടം ഒ ടി ടിയില്‍ വിജയിക്കില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍.

ചിത്രം ഒടിടിയില്‍ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി പരിശോധിക്കാനും ചിത്രത്തിലെ ലോജിക്കും മറ്റും ആരാഞ്ഞ് വിമര്‍ശങ്ങള്‍ ഉയരാനും സാധ്യതയുണ്ടെന്ന് തനിക്ക് വളരെ വ്യക്തതയുടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മാര്‍ക്കോയിലെ വളരെ വയലന്റ് ആയ ദൃശ്യങ്ങള്‍ കാരണം അ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ചിത്രത്തിലെ അമിതമായ രക്തച്ചൊരിച്ചില്‍ സോഷ്യല്‍ മീഡിയയിലും നിരൂപകര്‍ക്കിടയിലും അനവധി ചര്‍ച്ചകള്‍ക്കും കാരണമായി.

തിയറ്ററുകളില്‍ വലിയ വിജയം നേടിയ മാര്‍ക്കോ ഒടിടി പ്ലാറ്റഫോമില്‍ എത്തുമ്പോള്‍ തിയറ്ററുകളില് വിജയം ആവര്‍ത്തിക്കില്ല എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലെ ആണ് നടന്റെ പ്രസ്താവന.

വേള്‍ഡ് വൈഡ് 100 കോടിക്ക് മുകളില്‍ കളക്ഷനുമായി കുതിക്കുന്ന മാര്‍ക്കോ കേരളം കൂടാതെ നോര്‍ത്ത് ഇന്ത്യയിലും മികച്ച അഭിപ്രായം നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

The post മാര്‍ക്കോ ഓടിടിയില്‍ വിജയിക്കില്ല; ഈ പടം തിയേറ്ററുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയത് appeared first on Metro Journal Online.

See also  പുഷ്പ 2 റിലീസിനിടെയുണ്ടായ ദുരന്തം: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയിൽ

Related Articles

Back to top button