National

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണം കേരളത്തിൽ; കേസുകൾ കൂടുതൽ കർണാടകയിൽ

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണമുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം കേരളത്തിൽ 66 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ലോക്‌സഭയിൽ പറഞ്ഞു. 5597 പേർക്കാണ് 2024ൽ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു

2023ൽ കേരളത്തിൽ 516 മരണം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. അതേസമയം ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. 2024ൽ 7252 പേർക്കാണ് കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചത്

കർണാടകയിൽ കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചു. മഹാരാഷ്ട്രയിൽ 5658 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഗുരുതരമായ ശ്വസനസംന്ധമായ പ്രശ്‌നങ്ങൾക്കുള്ളവർക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്.

The post കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണം കേരളത്തിൽ; കേസുകൾ കൂടുതൽ കർണാടകയിൽ appeared first on Metro Journal Online.

See also  ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

Related Articles

Back to top button