Kerala

കടുത്ത ജാമ്യവ്യവസ്ഥകൾ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്. കടുത്ത വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും കോടിത നിർദേശിച്ചു

രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് കോടതി ജാമ്യം നൽകിയത്. പ്രതികളുമായോ, സാക്ഷികളുമായോ സംസാരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൾസർ സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യ വ്യവസ്ഥകൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു

ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സാധാരണ വ്യവസ്ഥകൾക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകൾ നിർദേശിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു. പൾസർ സുനിക്ക് ഒരാഴ്ചക്കുള്ളിൽ ജാമ്യം നൽകണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.

The post കടുത്ത ജാമ്യവ്യവസ്ഥകൾ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക് appeared first on Metro Journal Online.

See also  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി മുതല്‍ അച്ചാര്‍ കമ്പനി വരെ; ഈ പെണ്‍പുലികള്‍ പൊളിയാണ്

Related Articles

Back to top button