കമ്മീഷണർക്ക് ഒറ്റയ്ക്ക് പൂരം കലക്കാനാകില്ല: വി.എസ്. സുനിൽകുമാർ

ത‍്യശൂർ: കമ്മീഷണർക്ക് ഒറ്റയ്ക്ക് പൂരം കലക്കാനാകില്ലെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. പൂരത്തിന്‍റെ പേരിൽ ആവശ‍്യമില്ലാതെ പഴി കേൾക്കേണ്ടി വന്നയാളാണ് താനെന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ വ‍്യക്തത വരണമെന്ന് പറയുന്നതെന്നും സുനിൽ കുമാർ മാധ‍്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് 1200 പേജുള്ള റിപ്പോർട്ടാണ് അത് പൂർണ്ണമായി പഠിച്ചതിന് ശേഷം മാത്രമെ വിശദമായി പ്രതികരിക്കാൻ കഴിയുകയുള്ളു. റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് അറിയില്ല.
പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപെലുകളും നടന്നിട്ടുണ്ടെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
തൃശൂർ പൂരത്തിന്‍റെ കാര‍്യത്തിൽ ഇത്തരം ഇടപെടലുകൾ ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും പൂരം കാണാൻ വരുന്നവർ രാഷ്ട്രീയത്തിന്‍റെ കുപ്പായം അഴിച്ചുവച്ചിട്ടാണ് വരുന്നതെന്നും അവിടെ കലപിലയും കുഴപ്പങ്ങളും വരാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും സുനിൽ കുമാർ വ‍്യക്തമാക്കി.
The post കമ്മീഷണർക്ക് ഒറ്റയ്ക്ക് പൂരം കലക്കാനാകില്ല: വി.എസ്. സുനിൽകുമാർ appeared first on Metro Journal Online.