National

പദവി ഒഴിയുമെന്ന സൂചനയുമായി സിദ്ധരാമയ്യ; ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്കോ

ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഒഴിയുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകിയത്. 2023 മെയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ ഇരുവരും തമ്മിൽ മുഖ്യമന്ത്രി പദത്തിനായി തർക്കമുണ്ടായിരുന്നു

രണ്ടര വർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായും പിന്നീട് വാർത്തകൾ വന്നു. എന്നാൽ അടുത്ത കാലം വരെ ഇത്തരമൊരു ധാരണയില്ലെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നത്. അധികാര കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഡികെ ശിവകുമാർ പറഞ്ഞിരുന്നു

അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. സതീഷിന്റെ അനുകൂലികൾ ഇതുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തുന്നതായാണ് വിവരം.

The post പദവി ഒഴിയുമെന്ന സൂചനയുമായി സിദ്ധരാമയ്യ; ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്കോ appeared first on Metro Journal Online.

See also  ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേർ കുടുങ്ങി കിടക്കുന്നു: രക്ഷാ പ്രവർത്തനം തുടരുന്നു

Related Articles

Back to top button