Kerala

പത്തനംതിട്ടയില്‍ നവജാത ശിശുവിന്റെ മരണം; കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതിയുടെ മൊഴി

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു എന്ന് യുവതിയുടെ മൊഴി. അവിവാഹിതയായ 20കാരി ഗര്‍ഭിണിയായത് കാമുകനില്‍ നിന്നാണ്. ഗര്‍ഭിണിയാണെന്ന വിവരം കുടുംബാംഗങ്ങളോട് മറച്ചുവെച്ച യുവതി ഇന്ന് പുലര്‍ച്ചെ നാലിനാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. പിന്നീട് മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയെന്ന് വ്യക്തമായി. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ.

The post പത്തനംതിട്ടയില്‍ നവജാത ശിശുവിന്റെ മരണം; കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതിയുടെ മൊഴി appeared first on Metro Journal Online.

See also  കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button