Education
എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്ക് എന്താണ് ഉത്തരവാദിത്തം: എംവി ഗോവിന്ദൻ

എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്ക് എന്താണ് ഉത്തരവാദിത്തമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപി എംആർ അജിത് കുമാർ സമ്മതിച്ചത്. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയത്. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നുമാണ് വിശദീകരണം
The post എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്ക് എന്താണ് ഉത്തരവാദിത്തം: എംവി ഗോവിന്ദൻ appeared first on Metro Journal Online.