Kerala

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണ്.

അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

See also  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിവി രാജേഷ്; വികസനത്തിന് പിന്തുണ അറിയിച്ചെന്ന് മേയർ

Related Articles

Back to top button