രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്; യുസിസി പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും ഒരേ നിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു
യുസിസി പോർട്ടലിൽ വിവാഹ രജിസ്‌ട്രേഷൻ, വിവാഹമോചനം രജിസ്‌ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്‌ട്രേഷൻ, ലിവ് ഇൻ അവസാനിപ്പിക്കാനുള്ള രജിസ്‌ട്രേഷൻ, അപ്പീൽ, പരാതി രജിസ്‌ട്രേഷൻ, എന്നിവക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭാര്യത്വം മുത്തലാക്, ബാലവിവാഹം, ഹലാൽ എന്നിവ പൂർണമായും നിരോധിച്ചു.
ലിവ് ഇൻ റിലേഷനിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തിൽ തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വിൽപ്പത്രം ഇല്ലെങ്കിൽ മക്കൾ, ഭാര്യ, മാതാപിതാക്കൾ എന്നിവർക്കായിരിക്കും തുലയ് അവകാശം.
The post രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്; യുസിസി പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Metro Journal Online.