National

ഡൽഹി ബുരാരിയിൽ നാലുനില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹി ബുരാരിയിൽ നാലുനില കെട്ടിടം തകർന്നുവീണു. ബുരാരി ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

14, 6 വയസുള്ള പെൺകുട്ടികളെയടക്കം പത്ത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ ഫോഴ്‌സ് മേധാവി അതുൽ ഗാർഗ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയമാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാർട്ടി പ്രവർത്തകരോട് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ബുരാരി എംഎൽഎ സഞ്ജീവ് ഝാ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

The post ഡൽഹി ബുരാരിയിൽ നാലുനില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു appeared first on Metro Journal Online.

See also  വീണ്ടും മണിപ്പൂര് കത്തുന്നു; യുവതിയെ വെടിവെച്ച ശേഷം ചുട്ടുകൊന്ന് ആയുധധാരികള്‍

Related Articles

Back to top button