National

യുപി ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്നുവീണ് 7 പേർ മരിച്ചു; 50 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്നുവീണ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റു. മുള കൊണ്ട് നിർമിച്ച പ്ലാറ്റ്‌ഫോമാണ് തകർന്നുവീണത്.

നിരവധിയാളുകൾ കയറി നിന്നതോടെ ഭാരം താങ്ങാനാകാതെ പ്ലാറ്റ്‌ഫോം നിലംപൊത്തുകയായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ലഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടച്തുന്നത്.

ക്ഷേത്രത്തിലെ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായാണ് മുള കൊണ്ട് പ്ലാറ്റ്‌ഫോം നിർമിച്ചത്. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

The post യുപി ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്നുവീണ് 7 പേർ മരിച്ചു; 50 പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  ഓപറേഷൻ സിന്ദൂറിൽ നൂറോളം ഭീകരരെ വധിച്ചു; സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി

Related Articles

Back to top button